സമഭുജസാമാന്തരികത്തിന്റെ പരപ്പളവ്
Objectives
1. സമഭുജസാമാന്തരികത്തിന്റെ പ്രത്യേകതകൾ മനസിലാക്കുന്നു.
2. സമഭുജസാമാന്തരികത്തിന്റെ പരപ്പളവ് കണ്ടുപിടിക്കുന്നതിനുള്ള മാർഗങ്ങൾ മനസിലാക്കുന്നു.
3. നിത്യജീവിതത്തിലെ പ്രായോഗിക പ്രെശ്നങ്ങൾക്ക് പരിഹാരം കാണുന്നു.
സമഭുജസാമാന്തരികം
പ്രത്യേകതകൾ
• 4 വശങ്ങളും തുല്യമായ ചതുർഭുജം
• എതിർവശങ്ങൾ സമാന്തരം
• എതിർകോണുകൾ തുല്ല്യം
• വികർണങ്ങൾ തുല്യമല്ല
സമഭുജ സാമാന്തരികത്തിന്റെ പരപ്പളവ്
സമചതുരത്തിന്റെ പരപ്പളവ്
രണ്ടുജോടി സാമാന്തര വശങ്ങൾ തമ്മിലുള്ള അകലവും ഒന്നുതന്നെ ആയ സാമാന്തരികത്തെ സമചതുരം എന്ന് പറയുന്നു.
വികർണങ്ങളുടെ നീളം d ആയിട്ടുള്ള സമചതുരത്തിന്റെ പരപ്പളവ് =4×സമപാർശ്വമട്ടത്രികൊണത്തിന്റെ പരപ്പളവ്
=4×(1/2 ×d/2×d/2))
=4×d²/8
=1/2 d²
അതായത് സമചതുരത്തിന്റെ പരപ്പളവ് വികർണത്തിന്റെ വർഗ്ഗത്തിന്റെ പകുതിയാണ്.
സമഭുജസാമാന്തരികത്തിന്റെ പരപ്പളവ്
സമചതുരമല്ലാത്ത ഒരു സമഭുജസാമാന്തരികം പരിഗണിച്ചാൽ,
4 സമപാർശ്വമട്ടത്രികോണങ്ങൾ കൂടി ചേർന്നതാണ് ഈ സമഭുജസാമാന്തരികം.
വികർണ്ണങ്ങളുടെ നീളങ്ങൾ d1, d2 എന്നെടുത്താൽ,
സമഭുജസാമാന്തരികത്തിന്റെ പരപ്പളവ് =4 മട്ടത്രികോണങ്ങളുടെ പരപ്പളവുകളുടെ തുക
ഒരു മട്ടത്രികോണത്തിന്റെപരപ്പളവ് =1/2×d1/2×d2/2
=(d1× d2)/8
4 മട്ടത്രികോണങ്ങളുടെ പരപ്പളവ് =4×(d1×d2)/8
=(d1×d2)/2
=1/2 ×d1×d2
സമഭുജസാമാന്തരികത്തിന്റെ പരപ്പളവ്, വികർണങ്ങളുടെ ഗുണനഫലത്തിന്റെ പകുതിയാണ്.
Video
https://drive.google.com/file/d/1D60K4s-1F_uwK0Te7QknqpnNp1SzRSuz/view?usp=drivesdk
Powerpoint
Google form
https://docs.google.com/forms/d/1MtgNslAYAsRdnpF7Cil1JaR2brByxj2SjKf04mHELRo/edit?usp=drivesdk
ചോദ്യങ്ങൾ
1. ഒരു സമഭുജസാമാന്തരികത്തിന്റെ പരപ്പളവ് 216 ചതുരശ്രസെന്റിമീറ്ററും, ഒരു വികർണം 24cm ഉം ആണ്. എങ്കിൽ,
രണ്ടാമത്തെ വികർണത്തിന്റെ നീളം എത്ര?
വശത്തിന്റെ നീളം എത്ര?
ചുറ്റളവ് എത്ര?
2. വശങ്ങൾ 6cm,4cm ആയ ഒരു ചതുരത്തിനുള്ളിൽ നിർമിക്കാവുന്ന ഏറ്റവും വലിയ സമഭുജസാമാന്തരികത്തിന്റെ പരപ്പളവ് എത്ര?
3. വികർണങ്ങൾ 8cm,12cm ആയ സമഭുജസാമാന്തരികത്തിന്റെ പരപ്പളവ് കാണുക.
4. 68 m നീളമുള്ള ഒരു കയറുകൊണ്ട് നിലത്തൊരു സമഭുജസാമാന്തരികം ഉണ്ടാക്കി. ഇതിന്റെ 2 എതിർ മൂലകൾ തമ്മിലുള്ള അകലം 16 മീറ്റർ ആണ്. എങ്കിൽ മറ്റു രണ്ടു എതിർമൂലകൾ തമ്മിലുള്ള അകലം എത്ര?
5. വികർണത്തിന്റെ നീളം 6cm ആയ സമചതുരത്തിന്റെ പരപ്പളവ് കാണുക.
Class video
Reference
No comments:
Post a Comment